Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NDRF Community

Pathanamthitta

എ​ൻ​ഡി​ആ​ർഎഫ് ക​മ്യൂ​ണി​റ്റി അ​വ​യ​ർ​ന​സ് പ്രോ​ഗ്രാ​മി​ന് ഇ​ന്ന് തു​ട​ക്കം

പു​ല്ലാ​ട്: പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ളെ​യും മ​റ്റ് അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളെ സ​ജ്ജ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​ന്‍​ഡി​ആ​ര്‍​എ​ഫ്) ന​യി​ക്കു​ന്ന ക​മ്യൂ​ണി​റ്റി അ​വ​യ​ര്‍​ന​സ് പ്രോ​ഗ്രാ​മി​ന് ഇ​ന്ന് ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​കും. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ പ്ര​സി​ഡ​ന്‍റ് ടി. ​കെ. രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

അ​യി​രൂ​ർ, തോ​ട്ട​പ്പു​ഴ​ശേ​രി, കോ​യി​പ്രം, ഇ​ര​വി​പേ​രൂ​ര്‍, പു​റ​മു​റ്റം, എ​ഴു​മ​റ്റൂ​ര്‍ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾക്കും ബ്ലോ​ക്ക് ഡി​വി​ഷ​ന്‍ അം​ഗ​ങ്ങ​ള്‍​ക്കു​മാ​ണ് ആ​ദ്യ പ​രി​ശീ​ല​നം ന​ല്‍​കു​ക. തു​ട​ര്‍​ന്ന് അ​ത​ത് ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള മു​ഴു​വ​ന്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി വി​വി​ധ ദി​വ​സ​ങ്ങ​ളി​ലാ​യി പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കു. അതി​നാ​യി ഓ​രോ ബ്ലോ​ക്കി​ലും പ്ര​ത്യേ​കം നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​ന ഹാ​ൾ, മ​റ്റ് ആ​വ​ശ്യ​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മു​ന്‍​കൂ​ട്ടി നി​ശ്ച​യി​ച്ചു ന​ല്‍​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​ര്‍ നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.


ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളെ നേ​രി​ടാ​ന്‍ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം.

Latest News

Corehub Up